Sunday, November 27, 2022
HomeGulfസൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി മരിച്ചു

സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി മരിച്ചു

റിയാദ്: സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്. സൗദിയിലുള്ള മക്കളെ കാണാനെത്തിയതായിരുന്നു ഇദ്ദേഹം.

ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും.

Most Popular