ഹൃദയാഘാതം; യുകെയിൽ മലയാളി നേഴ്സ് മരിച്ചു

ഷ്രൂസ്ബെറി∙ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി നേഴ്സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ കെ.എം.മത്തായിയുടെ മകൻ ഷാജി മാത്യു(46) ആണു മരിച്ചത്. ഭാര്യ ജൂബി ഷ്രൂസ്ബറി ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഏഴും 11ഉം വയസുള്ള നെവിന്‍ ഷാജിയും കെവിന്‍ ഷാജിയുമാണ് മക്കള്‍.

ഷ്രൂസ്ബെറി മലയാളി അസോസിയേഷന്‍ അംഗമായ ഷാജി മാത്യു മലയാളി സമൂഹത്തില്‍ വളരെ സജീവമായിരുന്നു. സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുറിയക്കോസ് യക്കോബായ സുറിയാനി പള്ളി അംഗമായിരുന്നു ഷാജിയും കുടുംബവും. മാതാവ്: സൂസൻ, സഹോദരങ്ങൾ: സിനി, സിബു. സംസ്കാരം പിന്നീട്.