മകളെ കാണാനെത്തിയ പിതാവ് യുകെയിൽ നിര്യാതനായി

ലണ്ടന്‍: യു കെ ഡെര്‍ബിയില്‍ മകളെ കാണാനെത്തിയ പിതാവ് നിര്യാതനായി. ആലുവ നേതാജി റോഡില്‍ പള്ളശേരി ഹൗസില്‍ ജയ്‍സണ്‍ പള്ളശേരി വര്‍ക്കി (68) ആണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ വച്ച് മരിച്ചത്. ബെല്‍ഫാസ്റ്റില്‍ നിന്ന് ഡെര്‍ബിയിലെ മകളുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

മൂന്നാഴ്ച മുമ്പാണ് ജയ്‍സണ്‍, ഭാര്യ ഡെല്‍ഫിനയ്ക്ക് ഒപ്പം മകള്‍ മില്‍നയുടെയും മരുമകന്‍ അരുണിന്റെയും വീട്ടിലെത്തിയത്. മകള്‍ക്കും മരുമകനുമൊപ്പം കുറച്ച് ദിവസം താമസിച്ച് വെള്ളിയാഴ്ച ബെല്‍ഫാസ്റ്റിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ക്യാന്‍സര്‍ രോഗിയായിരുന്ന ജയ്‍സനെ ഇതിനിടെ ശാരീരിക അസ്വസ്ഥതകള്‍ കാരണം ബുധനാഴ്ച ഡെര്‍ബി റോയല്‍ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. സംസ്കാര ചടങ്ങുകള്‍ ഡെര്‍ബിയില്‍ വെച്ച് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മറ്റു മക്കള്‍ – വിമല്‍ ജയ്‍സണ്‍ (മസ്‍കറ്റ്), നിക്ക് (ബെല്‍ഫാസ്റ്റ്). മരുമകള്‍ – ആന്‍ (മസ്‍കറ്റ്).