മലയാളി വിദ്യാര്‍ഥി യുകെയില്‍ മരിച്ച നിലയില്‍

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്.
താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്‌സി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു ഹരികൃഷ്ണന്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് യുകെയില്‍ എത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.