മലയാളി വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ

പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊള്ളാച്ചി ശ്രീ സരസ്വതി ത്യാഗരാജ് കോളേജിലെ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ സ്വദേശിയാണ് വിഷ്ണു. അതേസമയം വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ വൈകിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിട്ടുണ്ട്.