
കേരളത്തില്‍ നിന്നുള്ള വിമാനത്തിലെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയുടെ പരാതിയില്‍ കൊല്ലങ്കോട് സ്വദേശി സിജിനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് ബെംഗളൂരു വഴി ഭോപാലിലേക്കു പോവുന്ന എയര്‍ഏഷ്യ 6ഇ-702 വിമാനത്തിലാണ് സംഭവം നടന്നത്.
ബെംഗളൂരുവില്‍ യാത്രക്കാരിറങ്ങുന്ന സമയത്ത് ഗോവയിലേക്ക് പോകാന്‍ വേറെ വിമാനത്തില്‍ കയറണമോയെന്ന് സിജിന്‍ ജീവനക്കാരിയോട് ചോദിച്ചു. ഈ വിമാനം ഭോപാലിലേക്കാണ് പോകുന്നതെന്നും മറ്റൊരു വിമാനത്തില്‍ മാറിക്കയറണമെന്നും ജീവനക്കാരി പറഞ്ഞു. ഇതിനിടെ ജീവനക്കാരിയുടെ ദേഹത്ത് യുവാവ് സ്പര്‍ശിക്കുകയായിരുന്നു.യുവതി ഇക്കാര്യം സുരക്ഷാജീവനക്കാരെ അറിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടി കെ.ഐ.എ. പോലീസിന് കൈമാറി. രാവിലെ 6.06-ന് വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് അറസ്റ്റ്.