ലണ്ടന്‍: മലയാളി യുവാവിനെ ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് എന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്്ത് വരികയായിരുന്നു യുവാവ് എന്നാണ് വിവരം. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്.