Friday, January 28, 2022
HomeNewsNationalഅതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്നും രക്ഷപ്പെടുന്നതിനിടെ മലയാളി ബി എസ് എഫ് സൈനികൻ മരിച്ചു

അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്നും രക്ഷപ്പെടുന്നതിനിടെ മലയാളി ബി എസ് എഫ് സൈനികൻ മരിച്ചു

ശ്രീനഗർ:കശ്മീർ ബാരാമുള്ള അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്നും രക്ഷപെടുന്നതിനിടെ മലയാളി ബി എസ് എഫ് സൈനികൻ മരണപ്പെട്ടു. ഇടുക്കി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. അനീഷ് ജോസഫ് കാവൽ നിന്നിരുന്ന ടെന്റിലെ സ്‌റ്റൗവിൽ നിന്ന് തീ പടർന്നതാണെന്നാണ് നിഗമനം. രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ താഴ്ച്ചയിലേക്ക് വീണ് പരുക്കേറ്റാണ് മരണം സംഭവിച്ചത്. തീപിടുത്തത്തിൽ അനീഷിന് സാരമായി പൊള്ളലേറ്റിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലെത്തിക്കും.

Most Popular