Tuesday, September 27, 2022
HomeNewsKeralaസൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: സൗദിയിൽ കാലുതെന്നി വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് പെരുമ്പന്‍ (50) ആണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ നിര്യാതനായത്.

കാല് തെന്നിവീണതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ പതിമൂന്ന് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മകന്‍ മുബഷിര്‍, ഭാര്യ സൈനബ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ട നടപടികള്‍  പുരോഗമിക്കുന്നു.

Most Popular