Friday, December 2, 2022
HomeNewsമലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

ഡബ്ലിന്‍: കോട്ടയം പാന്പാടി സ്വദേശി വിധു സോജിന്‍ (43) അയർലണ്ടിൽ അന്തരിച്ചു. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു.

ഡബ്ലിന്‍ സെന്‍റ് വിന്‍സെന്‍റ്സ് ഹോസ്പിറ്റല്‍ നഴ്സായിരുന്നു വിധു സോജിന്‍. സംസ്കാരം നവംബര്‍ 10 വ്യാഴാഴ്ച അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നടക്കും. ഭര്‍ത്താവ് കോട്ടയം കൊല്ലംപറന്പില്‍ സോജിന്‍ കുര്യന്‍. ഏക മകള്‍: ഹന്ന. കഴിഞ്ഞ 18 വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുകയാണിവർ.

വിധു കോട്ടയം പാന്പാടി ആനിവേലില്‍ എ എം ജെക്കബിന്‍റെയും ലൈസാമ്മയുടെയും മകളാണ് .

കഴിഞ്ഞ മാസം നഴ്സായിരുന്ന കോട്ടയം പാന്പാടി സ്വദേശി ദേവിപ്രഭ (37)അയര്‍ലന്‍ഡില്‍ അന്തരിച്ചിരുന്നു.

Most Popular