ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും; നടിയുടെ കുറിപ്പ് പങ്കുവച്ച്, പിന്തുണയുമായി സിനിമാലോകം

നിനക്കൊപ്പം എന്ന് മമ്മൂട്ടിയും ബഹുമാനം എന്ന് മോഹന്‍ലാലും നടിയുടെ പോസ്റ്റ് സഹിതം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ അറിയിച്ചു.
ജയസൂര്യ, ദുല്‍ഖുര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ്, ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, അന്ന രേഷ്മ രാജന്‍, ശില്‍പ ബാല തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച്‌ മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അവര്‍ വ്യക്തമാക്കി.