News Flash
X
ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

personTF access_timeSunday November 22, 2020
HIGHLIGHTS
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മെല്‍ബണ്‍: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പ്രശസ്തമായ ബ്രൂംസ് കേബിള്‍ ബീച്ചിലെ വെളളത്തില്‍ നിന്ന് ഇയാളെ കരക്കെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് എത്തുമ്പോഴേക്കും മരിച്ചു.സംഭവത്തെ തുടര്‍ന്ന് കേബിള്‍ ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു.ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ബീച്ചാണിത്. പൊലീസിനോടൊപ്പം ബീച്ചിലുണ്ടായിരുന്നവരും സ്രാവിന്റെ കടിയേറ്റയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു

SHARE :
folder_openTags
content_copyCategory