Saturday, December 3, 2022
HomeNewsKeralaറോഡരികില്‍ നിന്ന ഒമ്ബതുവയസ്സുകാരിയെ എടുത്തുയര്‍ത്തി നിലത്തേക്കെറിഞ്ഞ് യുവാവിന്റെ ക്രൂരത

റോഡരികില്‍ നിന്ന ഒമ്ബതുവയസ്സുകാരിയെ എടുത്തുയര്‍ത്തി നിലത്തേക്കെറിഞ്ഞ് യുവാവിന്റെ ക്രൂരത

കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരത്ത് റോഡരികില്‍ നിന്ന വിദ്യാര്‍ത്ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആണ് ആക്രമിച്ചത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍, വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞ കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റോഡില്‍ നില്‍ക്കുകയായിരുന്ന ഒമ്ബത് വയസുകാരിയുടെ അടുത്തേക്കു വന്ന അബൂബക്കര്‍ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. ‘സൈക്കോ’ എന്ന ഇരട്ട പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ്, നേരത്തെയും വിദ്യാര്‍ത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Most Popular