Friday, January 28, 2022
HomeEntertainmentറിയൽ കുട്ടിയമ്മയെ പരിചയപ്പെടുത്തി നടി മഞ്ജുപിള്ള

റിയൽ കുട്ടിയമ്മയെ പരിചയപ്പെടുത്തി നടി മഞ്ജുപിള്ള

സിനിമാപ്രേക്ഷകരുടെ ഇഷ്ടം കവർന്ന രണ്ടു കഥാപാത്രങ്ങളാണ് ‘ഹോം’ എന്ന സിനിമയിലെ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും. റോജിൻ തോമസ് സംവിധാനം ചെയ്ത കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത് . ഇന്ദ്രൻസും മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത്. സംവിധായകൻ റോജിൻ തോമസ് തന്റെ സ്വന്തം അമ്മയുടെ പേര് തന്നെയാണ് കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. ഈ റിയൽ അമ്മയെ പരിചയപ്പെടുത്തി മഞ്ജുപിള്ള പ്രേക്ഷകർക്ക് മുൻപിലെത്തുകയായിരുന്നു.

 

 

 

ഇന്ദ്രൻസിന്റെയും മഞ്ജുപിള്ളയുടെയും മികച്ച പ്രകടനം കൂടിയാണ് ‘ഹോം’ എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

Most Popular