News Flash
X
മറഡോണയുടെ വിയോഗം; കേരളം രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

മറഡോണയുടെ വിയോഗം; കേരളം രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

personTF access_timeThursday November 26, 2020
HIGHLIGHTS
ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ കേരള കായിക മേഖല രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ കേരള കായിക മേഖല രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

അതേസമയം, ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകരെ കടുത്ത ദുഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ് മറഡോണയുടെ വേര്‍പാടെന്ന് സംസ്ഥാന കായിക മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കേരള കായിക മേഖലയില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. കായിക മേഖലയൊന്നാകെ ദുഖാചരണത്തില്‍ പങ്കുചേരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

SHARE :
folder_openTags
content_copyCategory