വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

mask

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്.