Friday, December 2, 2022
HomeNewsNationalവിമാനയാത്രികര്‍ക്ക് മാസ്ക് ഇനി നിര്ബന്ധമില്ല

വിമാനയാത്രികര്‍ക്ക് മാസ്ക് ഇനി നിര്ബന്ധമില്ല

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വിമാനയാത്രികര്‍ക്ക് മാസ്ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍.ഇത് സംബന്ധിച്ച്‌ വ്യോമയാന മന്ത്രാലയം ഉത്തരവ് ഇറക്കി. മാസ്ക് നിര്‍ബന്ധമല്ലെങ്കിലും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രത്തിന്‍്റെ ഉത്തരവില്‍ പറയുന്നു.

ഇതോടെ ഇനിമുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്ക് മാസ്ക് ധരിക്കാതെയും യാത്ര ചെയ്യാം. രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിലാണ് യാത്രികര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയത്. 2 വര്‍ഷക്കാലത്തോളം നിയന്ത്രണം നിലനിന്നു.

Most Popular