മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് വീരമൃത്യു വരിച്ചത് .
രണ്ടു വര്‍ഷമായി ചത്തീസ്ഗഡില്‍ സേവനമനുഷ്ടിക്കുകയായിരുന്നു മുഹമ്മദ് ഹക്കിം . 2007 ലാണ് ഹക്കീം ജോലിയില്‍ പ്രവേശിച്ചത്. സിആര്‍പിഎഫില്‍ റേഡിയോ ഓപ്പറേറ്ററായി ഹെഡ് കോണ്‍സ്റ്റബിള്‍ സ്ഥാനമാണ് വഹിച്ചിരുന്നത്. ജനുവരിയില്‍ നാട്ടില്‍ വരാനിരിക്കെയാണ് വീര മൃത്യു വരിച്ചത്.

സംസ്‌കാരം നാളെ രാവിലെ 9 – ന് ഉമ്മിനി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: റംസീന, മകള്‍: അഫ്ഷീന്‍ ഫാത്തിമ (നാലര വയസ്).