Wednesday, January 19, 2022
HomeGulfബിസിനസ് രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി 'മീറ്റ് ദി ലെജന്ഡ്സ് ' സെഷൻ 2

ബിസിനസ് രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി ‘മീറ്റ് ദി ലെജന്ഡ്സ് ‘ സെഷൻ 2

വ്യവസായ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ അനുഭവങ്ങൾ മനസിലാക്കാനും അവരുമായി സംവദിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരളം ബിസിനസ് ഫോറം നടത്തി വരുന്ന “മീറ്റ് ദി ലെജൻഡ്” പരിപാടിയുടെ സെഷൻ -2 അതിഗംഭീരമായി നടത്തി. മീറ്റ് ദി ലെജൻഡ്, സെഷൻ 2വിലെ മുഖ്യ പ്രഭാഷകൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ പ്രമുഖ റീടെയിൽ വാണിജ്യ സ്ഥാപനമായ ചോപ്പിസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ രാമചന്ദ്രൻ ഒറ്റപത്തായിരുന്നു. ആഫ്രിക്കയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റഡ് കമ്പനിയായ ചോപ്പിസിന് ബോട്സ്വാന കൂടാതെ, കെനിയ, സാമ്പിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലായി 166 ഹൈപ്പർ മാർക്കറ്റുകളുണ്ട്.

തദ്ദേശീയരായ ആഫ്രിക്കൻ ജനതയുടെയും സർക്കാരുകളുടെയും തികഞ്ഞ പിന്തുണയും അനുകൂല മാർക്കറ്റുമാണ് ചോപ്പിസ് ഗ്രൂപ്പിന്റെ വിജയത്തിനാധാരമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇൻഫ്രാ സ്ട്രക്ചർ, ഉല്പാദന മേഖല എന്നീ ഫീൽഡുകൾ ആണ് ഭാവിയിൽ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ബിസിനസ് ഫോക്കസ് ചെയ്യേണ്ട മേഖലകൾ എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു.

ഐബിപിസി ബോർഡ് ഓഫ് ഗവർണ്ണർ അംഗങ്ങളായ ശ്രി മണികണ്ഠൻ, താഹ മുഹമ്മദ്, കെബിഫ് അഡ്വൈസറി ബോർഡ് ചെയര്മാന് ജയരാജ് തുടങ്ങി വ്യവസായ ബിസിനസ് രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു മീറ്റ് ദി ലെജൻഡ്, സെഷൻ-2 .

കെബിഫ് പ്രസിഡന്റ് ശ്രീ ഷാനവാസ് ബാവ അധ്യക്ഷത വഹിച്ച പരിപാടിയിൽ , ജനറൽ സെക്രട്ടറി ശ്രീ നിഹാദ് മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ കിമി അലക്സാണ്ടർ നന്ദിയും പറഞ്ഞു. കെബിഫ് ഫൗണ്ടർ ജനറൽ സെക്രട്ടറി ശ്രീ വര്ഗീസ് വര്ഗീസ് സെഷൻ മോഡറേറ്ററായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡം ഒരുപാട് ബിസിനസ് സാധ്യകളുള്ള എമേർജിങ് മാർക്കറ്റാണെന്നും വരും വർഷങ്ങളിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള എക്കണോമിയാണെന്നും ശ്രീ ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.

Most Popular