
മെറ്റ ജീവനക്കാര്‍ ആശങ്കാകുലരാണ്. ഉടന്‍തന്നെ കമ്പനിയില്‍ കൂടുതല്‍ പിരിച്ചുവിടലുകൾക്ക് വേദിയൊരുക്കിയേക്കാം എന്നാണ് സൂചന. കൂടുതല്‍ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള ഓട്ടത്തില്‍ ജീവനക്കാരെ കുറയ്ക്കുക എന്ന പോംവഴിയാണ് ഇപ്പോള്‍ മെറ്റയ്ക്ക് മുന്നില്‍ ഉള്ളത്. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനി കൂടുതൽ കാര്യക്ഷമമായ സ്ഥാപനമാകാനുള്ള ശ്രമത്തിൽ നവംബറില്‍ 13% ആളുകളെ പിരിച്ചു വിട്ടിരുന്നു.
പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒഴിവാക്കേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മെറ്റ ഡയറക്ടർമാരോടും വൈസ് പ്രസിഡന്‍റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, പിരിച്ചു വിടലുകള്‍ കൂടുതല്‍ വേഗത്തിൽ നടന്നേക്കാം എന്നാണ് സൂചനകള്‍. അതായത്, പിരിച്ചുവിടലിന്‍റെ ഈ ഘട്ടം ഈ ആഴ്‌ചയിൽതന്നെ അന്തിമമാകുമെന്ന് ആളുകൾ പറയുന്നു.
കമ്പനി പുനഃസംഘടനയും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്. ഹ്യൂമൻ റിസോഴ്‌സ്, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, ഉന്നത എക്‌സിക്യൂട്ടീവുകൾ എന്നിവരോട് കമ്പനിയുടെ അധികാരശ്രേണികള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൂടാതെ, ഉയര്‍ന്ന പദവിയില്‍ ഉള്ളവരെ താഴ്ന്ന തലത്തിലുള്ള സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും കമ്പനി പദ്ധതിയിടുന്നുണ്ട്. മെറ്റ വീണ്ടും ജീവനക്കാരെ കുറയ്ക്കുമെന്ന സൂചന അടുത്തിടെ മാര്‍ക്ക് സക്കർബർഗും നല്‍കിയിരുന്നു.