Friday, December 9, 2022
HomeNewsNationalമെറ്റയിലും കൂട്ടപിരിച്ചുവിടലിന് സാധ്യത; ആശങ്കയിൽ ആയിരങ്ങൾ

മെറ്റയിലും കൂട്ടപിരിച്ചുവിടലിന് സാധ്യത; ആശങ്കയിൽ ആയിരങ്ങൾ

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ നിരവധി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. ബുധനാഴ്ചയോടെ മെറ്റ ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്റ്റോക്ക് മാര്‍ക്കറ്റിലെ ഇടിവ്, സാമ്പത്തീക മാധ്യം, ടിക് ടോക്കില്‍നിന്ന് നേരിടുന്ന കടുത്ത മത്സരം, സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ തുടങ്ങിയവ മൂലമുള്ള പ്രതിസന്ധികളും കമ്പനി നേരിടുന്നുണ്ട്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങളും പദ്ധതികളും നിര്‍ത്തിവെച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുകയാണ് കുറച്ചുകാലമായി കമ്പനി ചെയ്യുന്നത്.

Most Popular