ടാക്സ്ട്ല ഗുട്ടെറെസ്: മെക്സിക്കോയില്‍ ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് 53 പേര്‍ മരിച്ചു. മധ്യ അമേരിക്കന്‍ അഭയാര്‍ത്ഥികളുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ട് മറിഞ്ഞത്. യു.എസ് അതിര്‍ത്തി ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു ഇവര്‍.
ചിയാപാസ് സംസ്ഥാനത്തില്‍, ടാക്സ്ട്ല ഗുട്ടെറെസ് നഗരത്തിനു സമീപമുള്ള റോഡില്‍ വളവ് വളയ്ക്കുമ്ബോഴായിരുന്നു അപകടം നടന്നതെന്ന് അധികാരികള്‍ വ്യക്തമാക്കി. ഏതാണ്ട് 53 പേര്‍ മരിച്ചുവെന്ന് മെക്സിക്കന്‍ അറ്റോണി ജനറല്‍ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ നിരനിരയായി കിടക്കുന്നതിന് ഹൃദയഭേദകമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. അപകടത്തില്‍, 58 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതു വിധേനയും അമേരിക്കയില്‍ എത്തിച്ചേരാനുള്ള വ്യഗ്രതയിലായിരുന്നു അഭയാര്‍ത്ഥികള്‍.