Tuesday, August 9, 2022
HomeNewsNationalരാജസ്ഥാനില്‍ മിഗ് 21 യുദ്ധ വിമാനം തകർന്ന് വീണ് 2 പൈലറ്റുമാർ മരിച്ച സംഭവം; വ്യോമസേന...

രാജസ്ഥാനില്‍ മിഗ് 21 യുദ്ധ വിമാനം തകർന്ന് വീണ് 2 പൈലറ്റുമാർ മരിച്ച സംഭവം; വ്യോമസേന അന്വേഷണം തുടങ്ങി

ദില്ലി : ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനില്‍ തകർന്ന് വീണ് 2 പൈലറ്റുമാർ മരിച്ച സംഭവത്തിൽ വ്യോമസേനാ അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 9.10 ഓടെയാണ് അപകടം നടന്നത്.

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനം പൂർണ്ണമായി കത്തി നശിച്ചു. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം.

വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്

Most Popular