Thursday, December 8, 2022
HomeNewsKeralaമില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വരെ കൂടിയേക്കും

മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വരെ കൂടിയേക്കും

തിരുവനന്തപുരം: മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും.പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും.പാല്‍ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

സാമ്പത്തികമായി വലിയ തോതില്‍ വിലവര്‍ധനവുണ്ടായാല്‍ ജനരോക്ഷമുണ്ടാകുമെന്ന സാഹചര്യം പരിഗണിച്ചാണ് അഞ്ചു രൂപ കൂട്ടി മില്‍മയുടെ ശുപാര്‍ശ അംഗീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. പാലിന് വില കൂട്ടണമെന്ന് മില്‍മ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എത്രത്തോളം വര്‍ധനവ് വേണം വര്‍ധിപ്പിക്കുന്നതിന്റെ എത്ര ശതമാനം കര്‍ഷകര്‍ക്ക് കിട്ടും തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Most Popular