Tuesday, October 4, 2022
HomeNewsNationalവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ യുഎഇ സന്ദര്‍ശനത്തിന് തുടക്കം

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ യുഎഇ സന്ദര്‍ശനത്തിന് തുടക്കം

അബുദാബി: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി. പതിനാലാമത് ഇന്ത്യ – യുഎഇ ജോയിന്റ് കമ്മീഷന്‍ യോഗത്തിലും (14th India-UAE Joint Commission Meeting -JCM), യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനുമായുള്ള മൂന്നാം ഇന്ത്യ – യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും അദ്ദേഹം പങ്കെടുക്കും.

അബുദാബിയിലെത്തിയ ഡോ. എസ് ജയ്ശങ്കറിനെ, യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയത്തിലെ ആക്ടിങ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്‍ദുല്ല മുഹമ്മദ് അല്‍ ബലൂകി സ്വീകരിച്ചു. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാനുമായി എസ്. ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി.

ജൂണ്‍ 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി സന്ദര്‍ശിച്ചിരുന്നു.

Most Popular