Friday, January 28, 2022
HomeNewsKerala‘മിസ്ക്’, ബാധിച്ച് 4 കുട്ടികൾ മരണപെട്ടു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

‘മിസ്ക്’, ബാധിച്ച് 4 കുട്ടികൾ മരണപെട്ടു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ച് സംസ്ഥാനത്ത് 4 കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളിൽ 95ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മിസ്‌ക് രോഗം സ്ഥിരീകരിച്ച കുട്ടികൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300ലേറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. മൂന്നു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ശരീരത്തില്‍ തടിച്ച പാടുകള്‍, ഛര്‍ദി, വയറിളക്കം, വയറുവേദന ഒക്കെ ഇതിന്റെ ഭാഗമായി വരാം. കണ്ണില്‍ ചുവപ്പുനിറം കാണപ്പെടാം. പക്ഷെ, സാധാരണ ഉണ്ടാകുന്ന കണ്ണ് രോഗം പോലെ പീള കെട്ടലുണ്ടാവില്ല. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ പ്രഷര്‍ താഴ്ന്നുപോകാനും ‘ഷോക്ക്’ എന്ന അവസ്ഥയിലെത്താനും സാധ്യതയുണ്ട്. രോഗം രണ്ടോ അതില്‍ കൂടുതലോ ശരീര അവയവങ്ങളെ ബാധിക്കുമ്പോഴാണ് ‘മിസ്‌ക്’ ആയി പരിഗണിക്കപ്പെടുന്നത്.

Most Popular