Sunday, November 27, 2022
HomeNewsKeralaഅമിത മൊബൈൽ ഉപയോഗം വിലക്കി; എലിവിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു

അമിത മൊബൈൽ ഉപയോഗം വിലക്കി; എലിവിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കി. കണ്ണൂര്‍ ആലക്കോട് ബിജു – ലിസ ദമ്ബതികളുടെ മകള്‍ ഫ്രഡില്‍ മരിയയാണ് മരിച്ചത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന്, വിഷം കഴിച്ച്‌ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

മൂന്ന് ദിവസം മുന്‍പ് വീട്ടില്‍ വച്ച്‌ എലി വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന്, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.ലാബ് ടെക്നീഷന്‍ വിദ്യാര്‍ത്ഥിയാണ് ഫ്രഡില്‍. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Most Popular