Tuesday, January 25, 2022
HomeNewsKeralaകൊച്ചിയിൽ മോഡലിങ്ങിനായെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

കൊച്ചിയിൽ മോഡലിങ്ങിനായെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ മോഡലിങ്ങിനായെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്തു. സംഭവത്തിൽ ആലപ്പുഴ സ്വദേശി സലിന് (33) പിടിയിലായി. കേസിലെ മറ്റു പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവര്‍ ഒളിവിലാണ്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. സലിനുമായി യുവതിക്ക് പരിചയമുണ്ട്. സലിൻ വിളിച്ചതിനെ തുടർന്നാണ് കാക്കനാട് ക്രിസ്റ്റീന റസിഡൻസിയിൽ എത്തിയതെന്നാണ് ഇൻഫോപാർക്ക് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയ ശേഷം സലിൻ, ഷെമീർ, അജ്മൽ എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ചിത്രങ്ങളും ഇവർ മൊബൈലിൽ പകർത്തി. ഹോട്ടൽ ഉടമ ക്രിസ്റ്റീനക്കെതിരെയും കേസെടുത്തിട്ടുണ്ട്. എല്ലാവരും സ്ഥലം വിട്ടു. ഇന്നലെ വൈകിട്ട് മജിസ്‌ട്രേറ്റിനു മുന്നിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭർത്താവുമായി അകന്ന യുവതിക്ക് ഒരു കുട്ടിയുണ്ട്.  സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Most Popular