കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര് വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. മരിച്ച മോഡലുകൾ ഉൾപ്പടെയുള്ളവർ പങ്കെടുത്ത പാർട്ടി സംഘടിപ്പിച്ച ഹോട്ടെലിൽ .5 കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായി കണ്ടെത്തി. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചത്. ലഹരി ഇടപാടുകാരുമായി അടുത്ത ബന്ധമുള്ള സൈജു തങ്കച്ചന് തന്നെയാകും ഇത് ഹോട്ടലില്‍ എത്തിച്ചത് എന്ന് പോലീസ് സംശയിക്കുന്നു. മോഡലുകളുടെ മരണത്തിന് പിന്നാലെ കൊച്ചി നഗരത്തെ രാത്രി കാലങ്ങളില്‍ ഭരിക്കുന്ന നിശാ പാര്‍ട്ടികളും ലഹരി പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
അതേസമയം സൈജു തങ്കച്ചന് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്. കേസന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം