Saturday, November 27, 2021
HomeNewsNationalരാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിലയിടും

രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിലയിടും

ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിലയിടും. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് 29,560 കോടി രൂപ മുതൽമുടക്കിൽ 1300 ഹെക്ടര്‍ ഹെക്റ്റർ സ്ഥലത്ത് രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമൊരുങ്ങുന്നത്. എട്ട് റൺവേകളാണ് വിമാനത്താവളത്തിന്റെ പ്രത്യേകത. വിമാനത്താവളത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂർത്തീകരിക്കും. സൂറിക് എയര്‍പോര്‍ട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍. കരാറിലെ പങ്കാളികളായി യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (നിയാല്‍) എന്നിവയുമുണ്ട്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യു.പി മാറും. ലഖ്നൗ, വാരാണസി, അയോധ്യ, കുരിനഗര്‍ എന്നിവയാണ് യു.പിയിലെ മറ്റ് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍.

അതേസമയം, ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ് വേയായി വിമാനത്താവളം മാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മള്‍ട്ടി മോഡല്‍ കാര്‍ഗോ ഹബ്ബായി പൂര്‍ത്തിയാക്കുന്നത്.

 

Most Popular