Thursday, January 27, 2022
HomeNewsKeralaവാക്‌സിനേഷൻ സര്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ

വാക്‌സിനേഷൻ സര്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ

കൊച്ചി: വാക്‌സിനേഷൻ സര്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി. സർട്ടിഫിക്കറ്റിലെ പ്രധാനമന്തിയുടെ ചിത്രം മൗലീകാവശങ്ങളുടെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി മാലിയാപറമ്പിൽ പീറ്റർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണൻ തള്ളിയത്. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പല വിധത്തിലുള്ള കേസുകൾ കെട്ടികിടക്കുമ്പോൾ ഇത്തരത്തിലുള്ള കേസുകൾ അനുവദിക്കാനാവില്ലെന്നും പിഴ ചുമത്തിയത് ഒരു പാഠമായി കണക്കണമെന്നും കോടതി വിമർശിച്ചു. ഹർജിക്ക് പിന്നിലെത് വെറും രാഷ്ട്രീയ താല്പര്യം മാത്രമാണ്. പ്രശസ്തി താല്പര്യം മുൻനിർത്തിയുള്ള ഇത്തരം ഹർജികൾ അംഗീകരിക്കാൻ കഴിയില്ല.

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അമേരിക്കയുടെ പ്രധാനമന്ത്രിയല്ല. മോദി അധികാരത്തിൽ വന്നത് ജനവിധിയിലൂടെയാണ് കുറുക്കു വഴിയിലൂടെയല്ലെന്നും കോടതി പരാമർശിച്ചു. ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള ഒരു സ്ഥാപനത്തിൽ നിങ്ങൾ എന്തുകൊണ്ടാണ് പ്രവർത്തിക്കുന്നത്.ആ സ്ഥാപനത്തിന്റെ പേര് മാറ്റാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും കോടതി ആരാഞ്ഞു.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പ്രസക്തിയില്ലന്നും മറ്റ് രാജ്യങ്ങളുടെ സർട്ടിഫിക്കറ്റിൽ ഇത്തരം ചിത്രങ്ങളില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

പൊതുപണം ഉപയോഗിച്ചുള്ള പരസ്യങ്ങളിൽ സുപ്രീം കോടതി മാർഗനിർദേശ പ്രകാരം വ്യക്തികൾക്ക് നേട്ടങ്ങൾ ആഘോഷിക്കാനാവില്ലല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. നിങ്ങളുടെ പ്രധാനമന്തിയെ ഓർത്ത് നിങ്ങൾക്കെന്തിനാണ് നാണം? നൂറ്റമ്പതു കോടിയോളം ജനങ്ങൾ ഇക്കാര്യത്തിൽ ശബ്ദമുയർത്താത്തപ്പോൾ നിങ്ങൾക്കെന്തിനാണ് ഇത്തരമൊരു പരാതിയെന്നും പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണുമ്പോൾ നിങ്ങൾ കണ്ണടക്കുമോ എന്നും കോടതി ആരാഞ്ഞു. ടി വി കാണുമ്പോൾ എനിക്ക് കണ്ണടക്കാം. എന്നാൽ സർട്ടിഫിക്കറ്റ് തന്റെ സ്വകാര്യ ഇടമാണന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജി ആവശ്യമെങ്കിൽ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

Most Popular