Thursday, December 9, 2021
HomeNewsKeralaഭർത്താവ് അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിക്കുകയും ലൈംഗിക വൈകൃതങ്ങൾ കാട്ടുകയും ചെയ്തു;മൊഫിയ ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ...

ഭർത്താവ് അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിക്കുകയും ലൈംഗിക വൈകൃതങ്ങൾ കാട്ടുകയും ചെയ്തു;മൊഫിയ ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാൻഡ് റിപ്പോർട്ട്

നിയമ വിദ്യാർത്ഥിനി ആത്മഹത്യാ ചെയ്ത സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. മൊഫിയ ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാൻഡ് റിപ്പോർട്ട് .ഭർത്താവായ സുഹൈൽ അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിക്കുകയും ലൈംഗിക വൈകൃതങ്ങൾ കാട്ടുകയും ചെയ്തു. കൂടാതെ സുഹൈലിന്റെ മാതാവ് റുഖിയ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇവർ അടിമയെപോലെ പെൺകുട്ടിയെ കൊണ്ട് പണിയെടുപ്പിച്ചിരുന്നു. മോർഫിയയെ ഇവർ മാനസിക രോഗിയായി ചിത്രീകരിക്കാനും ശ്രമിച്ചിരുന്നു. 40ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്‌തെന്ന് റിപ്പോർട്ടിൽ പറയുന്നു.

അവൻ (മൂഫിയയുടെ ഭർത്താവ്​ സുഹൈൽ) മകൾക്കിട്ട വില 2500 രൂപയാണെന്ന് മൂഫിയയുടെ മാതാവ് ഫാരിഷ. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മുത്തലാഖ് കിട്ടുന്നതുവരെ അവൾ തളരാതെ പിടിച്ചുനിന്നു. 2500 രൂപ വിലയിട്ടാണ് അവൻ അവൾക്ക് കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. നീതി കിട്ടുമെന്ന് കരുതിയാണ് മകൾ പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. നീതി കിട്ടില്ലേയെന്ന് അവൾ പപ്പയോട് ചോദിച്ച്‌ ധൈര്യത്തോടെയാണ് സ്‌റ്റേഷനിലേക്ക് പോയത് -ഫാരിഷ പറഞ്ഞു.

മകൾ ഇത്രയും തകരുമെന്ന് കരുതിയില്ല. പറഞ്ഞാൽ തീരാത്തത്ര പീഡനമാണ് മകൾ അനുഭവിച്ചത്. ഭർത്താവിൻറെ വീട്ടുകാർ മറ്റു കല്ല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നതായും ഫാരിഷ പറഞ്ഞു. പൊലീസിൽ നിന്ന് നീതികിട്ടുമെന്ന വിശ്വാസത്തിലായിരുന്നു മകളെന്നും അവർ വേദനയോടെ പറഞ്ഞു.

Most Popular