പുതിയ ലുക്ക് പങ്കുവെച്ച്‌ മോഹന്‍ലാല്‍; ഈ സമയത്ത് ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കളിക്കാന്‍ നാണമില്ലേ എന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ പുതിയ ലുക്ക് പങ്കുവച്ച മോഹൻലാലിന് വിമർശനവുമായി സോഷ്യൽ മീഡിയ. നാട് പ്രളയത്തിൽ മുങ്ങി നിരവധിപേരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഫോട്ടോ പങ്കുവയ്ക്കാൻ തോന്നുന്നതെന്നാരുന്നു ഫോട്ടോയ്ക്ക് വന്ന കമെന്റുകൾ. ഈ സമയത്ത് ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കളിക്കാന്‍ നാണമില്ലേ, മുള്ളന്‍ കൊല്ലി വേലായുധന്‍ സെക്കന്‍ഡ് പാര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്, പ്രളയത്തെക്കുറിച്ച്‌ ഒരു ബ്ലോഗ് എഴുതാമോ പറ്റില്ലല്ലേ എന്നിങ്ങനെ കമന്റുകളുടെ നീണ്ട നിര തന്നെയുണ്ട്.