ഫുട്പാത്തിൽ വലിച്ചെറിഞ്ഞ കടലാസു കഷ്ണങ്ങൾ, പെറുക്കിയെടുത്ത് മോഹൻലാൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കാർ പാർക്ക് ചെയ്ത ശേഷം വണ്ടിയിൽ നിന്ന് ഇറങ്ങിയ മോഹൻലാൽ ഫുട്പാത്തിൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങൾ കാണുകയായിരുന്നു. ഒരു മടിയും കൂടാതെ ഉടൻ തന്നെ മോഹൻലാൽ ഇത് പെറുക്കി മാറ്റുകയായിരുന്നു. മോഹൻലാലിന്റെ ഫാൻസ് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഇതോടെ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇത് ശരിക്കും ഒരു പാഠമാണെന്നും അദ്ദേഹം എപ്പോഴും ഡൗൺ ടു എർത്താണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്.

എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. കൂടാതെ മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമായ ബറോസും റിലീസിന് തയാറെടുക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, പൃഥ്വിരാജിന്റെ എമ്പുരാൻ എന്നിവയും അണിയറയിൽ ഒരുങ്ങുകയാണ്.