മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്തെന്നാണ് കേസ്. കലൂരിലെ വീട്ടിൽ വച്ചും കൊച്ചിയിലെ മറ്റൊരു വീട്ടിൽ വച്ചും പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നു. മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്.