Friday, December 9, 2022
HomeEntertainment'മോണ്‍സ്റ്റര്‍' നവംബര്‍ 25 മുതല്‍ ഹോട്ട്സ്റ്റാറില്‍

‘മോണ്‍സ്റ്റര്‍’ നവംബര്‍ 25 മുതല്‍ ഹോട്ട്സ്റ്റാറില്‍

മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ‘മോണ്‍സ്റ്റര്‍’ നവംബര്‍ 25 മുതല്‍ ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിന്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ തിരിച്ചടിയായിരുന്നു.

തിയറ്ററുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്ബോള്‍ ആഗോള ഗ്രോസ് കളക്ഷനായി നേടിയിട്ടുള്ളത് 6.5 കോടി രൂപയ്ക്ക് താഴെ മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുമായി എത്തിയ ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ആശിര്‍വാദ് ഫിലിംസ് നിര്‍മിച്ച ചിത്രം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഹണി റോസാണ് നായിക.

Most Popular