ലോകത്തെ ഏറ്റവും വാഹന ഗതാഗതകുരുക്കുള്ള രണ്ടാമത്തെ നഗരം ബെംഗളൂരു

ലോകത്തെ ഏറ്റവും വാഹന ഗതാഗതകുരുക്കുള്ള രണ്ടാമത്തെ നഗരം ബെംഗളൂരു. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ആണ് സർവേ നടത്തിയത്. നഗരങ്ങളിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗത കുരുക്ക് പരിഗണിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 2022-ല്‍ ബെംഗളൂരുവില്‍ പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 29 മിനിറ്റും പത്തുസെക്കന്‍ഡുമാണ് വേണ്ടതെന്ന് സര്‍വേയില്‍ പറയുന്നു. പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ 36 മിനിറ്റും 20 സെക്കന്‍ഡും ആവശ്യമുള്ള ലണ്ടനാണ് ഗതാഗത കുരുക്കിൽ ഒന്നാമത്.

ഇന്ത്യയിലെ മറ്റുനഗരങ്ങളില്‍ പുണെ ആറാംസ്ഥാനത്തും ഡല്‍ഹി 34-ാം സ്ഥാനത്തും മുംബൈ 47-ാം സ്ഥാനത്തുമാണ്. വെള്ളിയാഴ്ചയാണ് ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാകുന്നത്. വെള്ളിയാഴ്ചകളില്‍ വൈകീട്ട് ആറിനും ഏഴിനുമിടയില്‍ പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 37 മിനിറ്റും 20 സെക്കന്‍ഡും വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.