ബംഗളൂരുവിൽ അപാർട്മെന്റിന്റെ നാലാംനിലയിലെ ബാൽകണിയിൽ നിന്ന് അമ്മ നാലുവയസുകാരിയെ താഴേക്കെറിഞ്ഞ് കൊന്നു

ബംഗളൂരുവിൽ അപാർട്മെന്റിന്റെ നാലാംനിലയിലെ ബാൽകണിയിൽ നിന്ന് അമ്മ നാലുവയസുകാരിയെ താഴേക്കെറിഞ്ഞ് കൊന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

ബെംഗലൂരുവിലെ എസ്.ആർ നഗറിലെ അപാർട്മെന്റിലാണ് വ്യാഴാഴ്ച ദാരുണ സംഭവം നടന്നത്. നാലുവയസുകാരിക്ക് കാഴ്ചക്കും കേൾവിക്കും തകരാറുണ്ടായിരുന്നു. ഇതു കാരണം അമ്മ കടുത്ത സമ്മർദ്ദത്തിലായിരുന്നു. അതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

പിതാവിന്റെ പരാതിയിൽ കുട്ടിയെ കൊലപ്പെടുത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. യുവതി ഡെന്റിസ്റ്റും ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയറുമാണ്.