Friday, December 2, 2022
HomeNewsNationalമുംബൈയില്‍ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി വിസ്താര

മുംബൈയില്‍ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി വിസ്താര

മുബൈ: മുംബൈയില്‍ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതായി വിസ്താര എയര്‍ലൈന്‍സ്.

ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച്‌ 23 വരെയാണ് വിമാന സര്‍വ്വീസ് നടത്തുന്നതെന്ന് വിസ്താര വ്യക്തമാക്കി. യാത്ര ടിക്കറ്റുകള്‍ 15999 രൂപ മുതല്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

A320 neo വിമാനങ്ങളാണ് ഈ റൂട്ടില്‍ ഉപയോഗിക്കുന്നത്. മുംബൈയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള വിമാനം ദിനവും രാത്രി 8 മണിക്ക് പുറപ്പെടുന്നതാണ്. മസ്‌കത്തില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം ദിവസവും രാത്രി 10:55-ന് പുറപ്പെടും.

Most Popular