Saturday, April 10, 2021
Home News Kerala കണ്ണൂരിലെ എസ്ഡിപിഎ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

കണ്ണൂരിലെ എസ്ഡിപിഎ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിൽ എസ് ഡി പി ഐ പ്രവർത്തകൻ കണ്ണവം സ്വദേശി സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ (30) വെട്ടേറ്റുമരിച്ച സംഭവത്തിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വെച്ചാണ് സംഭവം. സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തു വീണത് കണ്ട് കാറിൽ നിന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്.

ആശുപത്രിയിലേക്കുള്ള വഴിയിൽ വെച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു. തല വെട്ടിപ്പിളർന്ന നിലയിലാണ്. ഈ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

Most Popular