പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ ഇരയുടെ അച്ഛനും രണ്ടു സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശിയായ ബസ് ഡ്രൈവറാണു പ്രതികാര കൊലയ്ക്കിരയായത്. ബന്ധുവായ16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇയാളെ പുറത്തിറങ്ങിയാലുടന്‍ വെട്ടിക്കൊല്ലുമെന്ന് ഇരയുടെ അച്ഛന് ഭീഷണി മുഴക്കിയിരുന്നു.
തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറായ മുരുകനാണു കൊല്ലപ്പെട്ടത്. ആറുമാസം മുന്‍പ് ഇയാള്‍ ബന്ധുവായ 16 കാരിയെ പീഡിപ്പിച്ചിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ക്രൂരത. ഈകേസില്‍ അറസ്റ്റിലായ മുരുകന് ജയിലിലായിരുന്നു. ഭാര്യയുടെ ജാമ്യത്തില്‍ കഴിഞ്ഞ 23നാണു പുറത്തിറങ്ങിയത്. മുരുകന് പുറത്തിറങ്ങുന്നതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.