തിരുവനന്തപുരം വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു; ആൺ സുഹൃത്ത് അറസ്റ്റിൽ

murder

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു. ആണ്‍സുഹൃത്താണ് കൃത്യം നടത്തിയത് . വടശേരി കോണം സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്.

രാത്രി 1.30 വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാനില്ല.