Sunday, September 26, 2021
Home News Kerala മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി അന്തരിച്ചു |

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി അന്തരിച്ചു |

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി(77) അന്തരിച്ചു. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍

1996-2001 കാലയളവില്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ മോയിന്‍ കുട്ടി 2001-2006, 2011-2016 കാലങ്ങളില്‍ തിരുവമ്പാടി മണ്ഡലത്തേയും പ്രതിനിധീകരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുന്‍ അധ്യക്ഷനായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട് മക്കാം ട്രസ്റ്റ് പ്രസിഡന്റ്, താമരശ്ശേരി ടൗണ്‍ കുന്നിക്കല്‍ പളളിക്കമ്മിറ്റി പ്രസിഡന്റ്, കേരളാ സ്റ്റേറ്റ് റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് അംഗം, താമരശ്ശേരി സി.എച്ച് സെന്റര്‍ പ്രസിഡന്റ്, കെ.എസ്.ആര്‍.ടി.സി ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ്: കുഞ്ഞിമാച്ച. ഭാര്യ: പയേരി കദീജ. മക്കള്‍: അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന. മരുമക്കള്‍: എം.പി. മുസ്തഫ (അരീക്കോട് ), എന്‍.സി. അലി (നരിക്കുനി), യു.സി ആയിഷ. സഹോദരങ്ങള്‍: പി.സി അബ്ദുല്‍ ഹമീദ് (റിട്ട. ഇ.എസ്.ഐ കമീഷണര്‍), പി.സി. ഉമ്മര്‍ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി), പി.സി അബ്ദുല്‍ റഷീദ് (ആര്‍കിടെക് -കോഴിക്കോട്), അബ്ദുല്‍ നാസര്‍ ഓടങ്ങല്‍(വേവ്‌സ് സലൂണ്‍), ആയിശു നെരോത്ത്, റാബിയ മേപ്പയ്യൂര്‍, നസീമ പെരിന്തല്‍മണ്ണ.

Most Popular