ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ ഗാന്ധി. എന്റെ പേര് ഗാന്ധിയെന്നാണ്, മാപ്പ് പറയാന്‍ സവര്‍ക്കറെന്നല്ലെന്നും രാഹുല്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അദാനി വിഷയത്തില്‍ മോദിക്കെതിരെയും രാഹുല്‍ തുറന്നടിച്ചു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തില്‍ ചില ചോദ്യങ്ങള്‍ താന്‍ പാര്‍ലമെന്റില്‍ ചോദിച്ചു. അന്നു മുതല്‍ മോദിയുടെ കണ്ണുകളില്‍ താന്‍ കാണുന്നതു ഭയമാണെന്നും രാഹുല്‍ പറഞ്ഞു.