Monday, December 5, 2022
HomeNewsNationalമൈസൂരു കൂട്ടബലാത്സംഗക്കേസില്‍ നാലു പേർ പോലീസ് കസ്റ്റഡിയിൽ; 3 പേർ മലയാളികളെന്ന് സൂചന

മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ നാലു പേർ പോലീസ് കസ്റ്റഡിയിൽ; 3 പേർ മലയാളികളെന്ന് സൂചന

മൈസൂർ: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ നാലു പേർ പോലീസ് കസ്റ്റഡിയിലെന്നും ഇതിൽ മൂന്നുപേർ മലയാളികളെന്നും സൂചന. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തരേന്ത്യന്‍ സ്വദേശിയായ എം.ബി.എ. വിദ്യാര്‍ഥിനിയെയാണ് മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. മൈസൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നും ഇതില്‍ മൂന്നുപേര്‍ മലയാളികളാണെന്നും ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും പോലീസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അതിനിടെ, ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Most Popular