ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബിറ്റ് കോയിന്‍ ഇന്ത്യയുടെ നിയമ പരമായ കോയിന്‍ ആക്കിമാറ്റി എന്നതുള്‍പ്പെടെയുള്ള ചില ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടേതായി പ്രത്യക്ഷപ്പെട്ടത്. ഒരു മണിക്കൂറിലധികം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന്, ഇത് എങ്ങിനെ സംഭവിച്ചു എന്ന് പലരും ട്വിറ്ററിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നീട് ട്വിറ്ററിനെ ഇക്കാര്യം അറിയിക്കുകയും, ഹാക്ക് ചെയ്ത അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.