2022 ഏറ്റവും ചൂടുകൂടിയ വര്ഷമായിരുന്നെന്ന് നാസ. 1951 മുതല്‍ 1980വരെയുള്ളതിനെക്കാള്‍ മുകളിലാണെന്ന് നാസയുടെ ഗൊദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ചൂടുകൂടന്ന പ്രവണത മുന്നറിയിപ്പാണെന്ന് നാസാ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. 2022ലെ ആഗോള താപനില 1.6 ഡിഗ്രി ഫാരന്‍ഹീറ്റ് (0.89 ഡിഗ്രി സെല്‍ഷ്യസ്) ആയിരുന്നു.
1980മുതല്‍ പുതിയ കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം കഴിഞ്ഞ 9വര്‍ഷം ഏറ്റവും ചൂടുകൂടിയ കാലമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ശരാശരി കണക്കിനെക്കാള്‍ 2022ല്‍ ഭൂമിയില്‍ രണ്ട് ഡ്രിഗി ഫാരന്‍ഹീറ്റ് ചൂട് വര്‍ധിച്ചു.
ചൂട് വര്‍ധിക്കാനുള്ള പ്രധാന കാരണം കണക്കില്ലാതെ പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കോവിഡ് കാരണം 2020ല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ അളവ് കുറഞ്ഞെങ്കിലും 2022ല്‍ ഇത് വീണ്ടും വര്‍ധിച്ചെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.