Tuesday, August 9, 2022
HomeNewsKeralaപുരസ്‌കാര തിളക്കത്തിൽ മലയാളം ;മികച്ച നടി അപർണ ബാലമുരളി, മികച്ച സഹനടൻ ബിജുമേനോൻ

പുരസ്‌കാര തിളക്കത്തിൽ മലയാളം ;മികച്ച നടി അപർണ ബാലമുരളി, മികച്ച സഹനടൻ ബിജുമേനോൻ

ന്യൂഡൽഹി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2020ലെ ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

മികച്ച നടിയ്ക്കുള്ള പുരസ്കാരം മലയാളിയായ അപർണ ബാലമുരളിക്ക് (സുരരെപ്രോട്ട്). മികച്ച നടന്മാരായി സൂര്യയും(സുരരെപ്രോട്ട്) അജയ് ദേവ്ഗന്നും. മികച്ച സംവിധായകൻ സച്ചിയാണ്. മികച്ച സഹനടൻ ബിജുമേനോൻ.

മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ

മികച്ച തിരക്കഥ: സുരരെപ്രോട്ട്

മികച്ച സംഘട്ടനം: അയ്യപ്പനും കോശിയും(മാഫിയ ശശി)

മികച്ച മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം.(സെന്ന ഹെഗ്ഡെ)

മലയാള ചിത്രം വാങ്കിന് പ്രത്യേക പരാമർശം.(സംവിധാനം കാവ്യ പ്രകാശ്)

മികച്ച ഛായാഗ്രഹണം (നോൺ ഫീച്ചർ വിഭാഗം): നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)

മികച്ച ചലച്ചിത്ര ഗ്രന്ഥം(പ്രത്യേക പരാമർശം): എംടി. അനുഭവങ്ങളുടെ പുസ്തകം(അനൂപ് രാമകൃഷ്ണൻ)

മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള അംഗീകാരം മധ്യപ്രദേശിന്.

295 ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് 30 ഓളം ചിത്രങ്ങൾ ഉണ്ടായിരുന്നു. മികച്ച ചിത്രം, നടൻ എന്ന വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്.

Most Popular