Sunday, September 26, 2021
Home News National ഇന്ത്യയില്‍ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് പോസിറ്റീവ്

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് പോസിറ്റീവ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഭീതിജനകമായ രീതിയില്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിനടുത്തെത്തി. 418 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു.

4,73,105 പേര്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 14894 പേരാണ് കൊറോണബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗംപടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ്.

Most Popular