Thursday, June 17, 2021
Home News National വിശാഖപട്ടണത്ത് വാതക ചോര്‍ച്ച; മരണം 11 ആയി; ആയിരത്തോളം പേര്‍ ആശുപത്രിയില്‍ (വീഡിയോ കാണാം)

വിശാഖപട്ടണത്ത് വാതക ചോര്‍ച്ച; മരണം 11 ആയി; ആയിരത്തോളം പേര്‍ ആശുപത്രിയില്‍ (വീഡിയോ കാണാം)

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ പ്‌ളാന്റിലുണ്ടായ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ മരിച്ചു. ചികിത്സയിലുള്ള 1000ഓളം പേരില്‍ 25 പേരുടെ നില ഗുരുതരമാണ്. ഇരുപത് ഗ്രാമങ്ങളില്‍ നിന്നായി അയ്യായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. ലോക്ഡൗണിന് ശേഷം ഇന്ന് ഫാക്ടറി തുറന്നു പ്രവര്‍ത്തിയ്ക്കാനിരിക്കെയാണ് വിഷവാതകം പുറത്തേക്ക് വമിച്ചത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചു. ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പലരും വഴിയില്‍ ബോധരഹിതരായി വീണു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ റോഡില്‍ വീണുകിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോകളിലുള്ളത്. പലരും കോവിഡ് പ്രതിരോധത്തിനുള്ള മാസ്‌ക്ക് ധരിച്ച് നിലയിലായിരുന്നു.

 

 

40 ദിവസത്തെ ലോക്ക്ഡൗണിന് ശേഷമാണ് ഫാക്ടറി ഇന്ന് തുറന്നത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നാണ് ലഭിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം സമീപത്തെ ഓവുചാലിലേക്ക് തളര്‍ന്നുവീണു.

ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്‌കരമായി. പൊലീസിനും നാട്ടുകാര്‍ക്കും ശ്വാസതടസവും ആരോഗ്യപ്രശ്‌നങ്ങളും കാരണം കുറച്ചു സമയത്തേയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മുന്‍കരുതല്‍ നടപടികള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

എണ്ണൂറ് പേരെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. ആളുകള്‍ ചികിത്സയിലുള്ള കിങ് ജോര്‍ജ് ആശുപത്രി, മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സന്ദര്‍ശിയ്ക്കും. വാതകചോര്‍ച്ച മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അടച്ചു. എന്നാല്‍, അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വിഷവാതകം വ്യാപിച്ചത് പ്രതിസന്ധിയായി. നിലവില്‍ അന്തരീക്ഷത്തിലെ വിഷവായു പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന് മന്ത്രി എംജി റെഡ്ഡി അറിയിച്ചു.

At least 11 people, including a child, were killed and over 1,000 are sick after gas leaked overnight at a chemical plant in Andhra Pradesh’s Visakhapatnam. Up to 25 are critical, said the National Disaster Response Force

Most Popular